ഇറാനും ഇറാഖും യമനും ലെബനോനുമെല്ലാം ഞങ്ങൾക്കൊപ്പം തന്നെ വളരാൻ വേണ്ട നിക്ഷേപം സൗദി അറേബ്യ നടത്തുമെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. ഒരു യുഎസ് ചാനലിനുള്ള ഇംഗ്ലീഷ് ഇന്റർവ്യൂവിലാണ് കിരീടവകാശി ഇക്കാര്യം വ്യക്തമാക്കിയത്.
സാമ്പത്തിക അസ്ഥിരതയാണ് അൽഖാഇദയേയേയും ഐസിസിനേയും പോലുള്ള തീവ്രവാദ സംഘടനകളെ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിന് ഇനി അവസരം നൽകില്ലയെന്നും അതിനുവേണ്ടിയാണ് അയൽ രാജ്യങ്ങളുമായി ചേർന്ന് ശ്രമം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.