ജക്രാന്ത പൂത്തു, അബഹയിൽ സഞ്ചാരികളുടെ പ്രവാഹം

jacaranda

അബഹയിലെ തെരുവുകൾക്കിപ്പോൾ ജക്രാന്തയുടെ തണലും മനോഹാരിതയുമാണ്. മഞ്ഞും മഴയും മലവെള്ള പെയ്ത്തും മാറി മാറി പറന്നു വീണു മായാജാലം സൃഷ്ടിക്കുകയാണ് അബഹയിൽ, ചാറ്റൽ മഴയും കുളിരേകുന്ന തണുപ്പും പ്രകൃതി ഭംഗിയും ജക്രാന്തയുടെ മാസ്മരിക സൗദര്യം ക്യാമറയിൽ പകർത്തുവാനും സ്വദേശികളും വിദേശികളും അബഹയിലേക്കു ഒഴുകുകയാണ്.

തെക്കേ അമേരിക്കയിൽനിന്നും കുടിയേറിയ ‘ജക്രാന്ത മിമോസിഫോളിയ” നീല വാക എന്ന വിളിപ്പേരിലും അറിയപ്പെടുന്നു. അബഹയിൽ നീലവാകയുടെ പർപ്പിൾ വസന്തമെത്തിയാൽ സഞ്ചാരികളുടെ ഒഴുക്ക് ആരംഭിക്കുകയാണ്. ഇക്കാലത്ത്‌ റിയാദ്, ദമാം, ജിദ്ധ, തുടങ്ങിയ സൗദിയിലെ പ്രധാന നഗരങ്ങളിൽനിന്നും ചെറുപട്ടണങ്ങളിൽനിന്നും ഉൾ ഗ്രാമങ്ങളിൽ നിന്നും അവധിക്കാലം ആഘോഷിക്കാൻ അബഹയിലേക്ക് ആളുകളെത്തും.

വരുന്ന ബലി പെരുന്നാൾ അവധിക്ക് മലയാളികൾ ഉൾപ്പടെ ധാരാളം ഇന്ത്യക്കാരും അബഹ തിരഞ്ഞെടുക്കും. ആയിരത്തിലേറെ കിലോമീറ്റർ ദൂരമുണ്ട് റിയാദിൽ നിന്നും റോഡ് മാർഗം അബഹയിലേക്ക്. വിമാനവും എപ്പോഴും ലഭ്യമാണ്.
ട്രാവൽ ഗ്രൂപ്പുകൾ അബഹയിലേക്കു ഗ്രൂപ് യാത്രകളും സംഘടിപ്പിക്കുന്നുണ്ട് . നേരത്തെ ടിക്കറ്റ് എടുക്കുന്നവർക്ക് ആഭ്യന്തര വിമാനക്കമ്പനികളുടെ ഓഫറിൽ 250 റിയാലിന് മടക്ക യാത്ര ടിക്കറ്റുകളും ലഭ്യമാണ് .

അടുത്ത മാസത്തോടെ റിയാദ് ഉൾപ്പടെ സൗദിയുടെ വിവിധ പ്രവിശ്യകൾ ചൂട് കനത്ത്‌ പൊള്ളിത്തുടങ്ങും. ഈ സമയത്തെ ആശ്വാസ ഇടം കൂടിയാണ് അബഹ.
ഡിസംബറിലെ തണുപ്പിൽ ഇലകൾ പൊഴിക്കുന്ന ജക്രാന്ത മാർച് ഏപ്രിൽ മാസങ്ങളിൽപൂവിട്ടു തുടങ്ങും . ജൂൺ മാസം ജക്രാന്തയുടെ യൗവ്വന കാലമാണ് . വേനലിന്റെ വരവറിയിച്ച്‌ പൂക്കുന്ന ജക്രാന്തയുടെ അടുത്ത കൂട്ടുകാരാണ് അബഹയിലെ തേനീച്ചകൾ .
അബഹ ഉൾപ്പെടുന്ന അസീർ മേഖലയിൽ 15,000 ത്തിലധികം നീലവാക മരങ്ങളുണ്ട്‌ അവയിൽ ചിലത് 18 മീറ്റർ വരെ ഉയരത്തിൽ വളരും . 20 മീറ്റർ വരെയാണ് പരമാവധി വളർച്ച. 45 ഇനം മരങ്ങളുംകുറ്റിച്ചെടികളും ഉൾപ്പടെ ജക്രാന്ത കുടുംബത്തിലെ ഏറ്റവും സൗന്ദര്യമുള്ളതാണ് നീലവാക . അബഹ നഗരത്തിലെ പൂന്തോട്ടങ്ങളെയും തെരുവുകളെയും വർണ്ണാഭമാക്കിയും സുഗന്ധം വിതറിയും ആകർഷകമാക്കുകയാണ് ജക്രാന്ത.
ഓക്സിജൻ അധികാരിപ്പിക്കാനും, തെരുവുകൾ മനോഹരമാക്കാനും പ്രാദേശിക വിനോദസഞ്ചാരത്തിന്റെ പദ്ധതി കൂടിയാണ് ജക്രാന്തയുടെ പരിപാലനം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!