റിയാദ് – ജപ്പാനെ നടുക്കിയ ഭൂകമ്പത്തിൽ ജീവൻ നഷ്ടപ്പെട്ട ജനങ്ങൾക്ക് സൗദി ഭരണാധികാരി സൽമാൻ രാജാവ് അനുശോചനം രേഖപ്പെടുത്തി. ജപ്പാനിലെ നരുഹിതോ ചക്രവർത്തിക്ക് അയച്ച സന്ദേശത്തിലാണ് അദ്ദേഹം അനുശോചനം അറിയിച്ചത്. പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം അനുശോചന സന്ദേശത്തിൽ കുറിച്ചു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും അനുശോചനം അറിയിച്ചു. ജപ്പാനിൽ ഉണ്ടായ ഭൂകമ്പത്തെ കുറിച്ചും അതുമൂലമുണ്ടാകുന്ന മരണങ്ങളെയും പരിക്കുകളെയും കുറിച്ചുള്ള വാർത്തകൾ നടുക്കിയതായി കിരീടാവകാശി വ്യക്തമാക്കി.
മരണപ്പെട്ടവരുടെ കുടുംബങ്ങളോടും ജനങ്ങളോടും അഗാധമായ അനുശോചനവും ആത്മാർത്ഥമായ സഹതാപവും അറിയിക്കുന്നതായും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം സന്ദേശത്തിൽ കൂട്ടിച്ചേർത്തു.