ജിദ്ദ- 169 റിയാലിന് ആരംഭിക്കുന്ന ഓഫർ ടിക്കറ്റ് പ്രഖ്യാപിച്ച് ജസീറ എയർവേയ്‌സ്. മൂന്നു ദിവസത്തിനുള്ളിൽ ടിക്കറ്റ് എടുക്കുന്നവർക്കാണ് പ്രത്യേക ഇളവ് പ്രഖ്യാപിച്ചത്. ഇന്ത്യയിൽ കൊച്ചി, മുംബൈ, ഡൽഹി , ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവടങ്ങളിലേക്കാണ് ജിദ്ദയിൽ നിന്ന് ഓഫർ ടിക്കറ്റുകൾ പ്രഖ്യാപിച്ചത്.
ജിദ്ദയിൽനിന്ന് മുംബൈയിലേക്ക് 199 റിയാലും കൊച്ചിയിലേക്ക് 349 റിയാലും ബംഗളൂരുവിലേക്ക് 299 റിയാലും ഹൈദരാബാദിലേക്ക് 249 റിയാലുമാണ് പ്രഖ്യാപിച്ചിരിക്കുന്ന നിരക്കുകൾ. റിയാദിൽനിന്ന് ചെന്നൈയിലേക്ക് 299, ഹൈദരാബാദിലേക്ക് 229, മുംബൈ 169, ദൽഹി 169, ബംഗളൂരു 299, കൊച്ചി 349 എന്നിങ്ങനെയാണ് നിരക്ക്. ദമാമിൽ നിന്ന് ചെന്നൈയിലേക്ക് 299, കൊച്ചിയിലേക്ക് 299, ഹൈദരാബാദിലേക്ക് 299 എന്നിങ്ങനെയും ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
മദീനയിൽ നിന്ന് മുംബൈ (229) ദൽഹി (229) കൊച്ചി (299), ബംഗളൂരു(299), ചെന്നൈ(299), ഹൈദരാബാദ്(299) എന്നിവടങ്ങളിലേക്കും സർവീസുണ്ട്. ഖസീമിൽ നിന്ന് മുബൈ(249)കൊച്ചി (299)ഹൈദരാബാദ്(299) ടിക്കറ്റുകളും പ്രഖ്യാപിച്ചു. അബഹയിൽനിന്ന് മുംബൈയിലേക്ക് 249 റിയാലാണ് നിരക്ക്. ഹായിലിൽനിന്ന് കൊച്ചി (349) ദൽഹി 299, ഹൈദരാബാദ് 299, മുംബൈ 399 എന്നിങ്ങനെയും ഓഫർ ടിക്കറ്റ് ലഭ്യമാണ്.