ജിദ്ദ – ശക്തമായ കാറ്റിലും മഴയിലും വടക്കു കിഴക്കൻ ജിദ്ദയിലെ അസ്ഫാൻ റോഡിൽ വൈദ്യുതി പോസ്റ്റുകൾ നിലം പതിച്ചു. തിങ്കളാഴ്ച ജിദ്ദയിൽ ശക്തമായ പൊടിക്കാറ്റും അനുഭവപ്പെട്ടിരുന്നു. തിങ്കളാഴ്ച മക്കയിലും മഴ പെയ്തിരുന്നു. വിശുദ്ധ ഹറമിൽ മഴക്കിടെ തീർഥാടകർ ഉംറ കർമം നിർവഹിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ദൃക്‌സാക്ഷികൾ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു.
