Search
Close this search box.

ജിദ്ദ-ബഗ്ദാദ് ഡയറക്ട് സർവീസ് പുനരാരംഭിച്ച് ഫ്‌ളൈ നാസ്

flynas

ജിദ്ദ – ഈ മാസം ഒന്നു മുതൽ ജിദ്ദ-ബഗ്ദാദ് ഡയറക്ട് സർവീസ് ഫ്‌ളൈ നാസ് പുനരാരംഭിച്ചു. എയർ കണക്ടിവിറ്റി പ്രോഗ്രാമുമായി സഹകരിച്ചാണ് ജിദ്ദ-ബഗ്ദാദ് സർവീസ് ഫ്‌ളൈ നാസ് പുനരാരംഭിച്ചത്. കൂടുതൽ വിദേശ നഗരങ്ങളിലേക്ക് ഫ്‌ളൈ നാസ് സർവീസുകൾ വ്യാപിപ്പിച്ചുവരികയാണ്.

തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലായി പ്രതിവാരം മൂന്നു സർവീസുകൾ വീതമാണ് ജിദ്ദക്കും ബഗ്ദാദിനുമിടയിൽ കമ്പനി നടത്തുന്നത്. സൗദി അറേബ്യക്കും ഇറാഖിനുമിടയിലെ പുതിയ ഡയറക്ട് സർവീസ് ഹജ്, ഉംറ തീർഥാടകർക്കും സന്ദർശകർക്കും വിനോദ സഞ്ചാരികൾക്കും ഏറെ പ്രയോജനപ്പെടും. സൗദിയിലേക്കുള്ള വിനോദ സഞ്ചാരികളുടെയും വ്യവസായികളുടെയും തീർഥാടകരുടെയും വരവ് എളുപ്പമാക്കാൻ എയർ കണക്ടിവിറ്റി പ്രോഗ്രാമുമായുള്ള പങ്കാളിത്തത്തിലൂടെ നിരവധി വിദേശ നഗരങ്ങളിലേക്ക് സമീപ കാലത്ത് ഫ്‌ളൈ നാസ് ഡയറക്ട് സർവീസുകൾ ആരംഭിച്ചിട്ടുണ്ട്.

29 വർഷത്തെ ഇടവേളക്കു ശേഷം സൗദി അറേബ്യക്കും ഇറാഖിനുമിടയിൽ സർവീസ് ആദ്യമായി പുനരാരംഭിച്ച സൗദി വിമാന കമ്പനിയാണ് ഫ്‌ളൈ നാസ്. 2017 ൽ ആണ് ഫ്‌ളൈ നാസ് ഇറാഖ് സർവീസുകൾ പുനരാരംഭിച്ചത്. ഇക്കഴിഞ്ഞ ഏപ്രിലിൽ ജിദ്ദ-ഇർബീൽ ഡയറക്ട് സർവീസ് ഫ്‌ളൈ നാസ് ആരംഭിച്ചിരുന്നു. ഞായർ, ബുധൻ ദിവസങ്ങളിലായി പ്രതിവാരം രണ്ടു ഡയറക്ട് സർവീസുകൾ വീതമാണ് ജിദ്ദക്കും ഇറാഖിലെ കുർദിസ്ഥാൻ തലസ്ഥാനമായ ഇർബീലിനുമിടയിൽ ഫ്‌ളൈ നാസ് നടത്തുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!