ജിദ്ദ- മക്ക പ്രവിശ്യയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സഹചര്യത്തിൽ ഇന്ന് (ഞായർ) ജിദ്ദയിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം ക്ലാസുകൾ ഓൺലൈൻ രീതിയിൽ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. മഴയില്ലെങ്കിൽ സ്‌കൂളിന്റെ ഓഫീസും ഫീ കൗണ്ടറും തുറക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.