Search
Close this search box.

ജിദ്ദ- മദീന റോഡ് നാളെ താത്കാലികമായി അടച്ചിടും: ജിദ്ദ മുനിസിപ്പാലിറ്റി

jeddah - madina road

ജിദ്ദ- ജിദ്ദ- മദീന റോഡ് നാളെ താത്കാലികമായി അടക്കുമെന്ന് ജിദ്ദ മുനിസിപ്പാലിറ്റി അറിയിച്ചു. തെക്ക് ഖുറൈശ് റോഡിനും വടക്ക് ഉമർ അബ്ദുൽ ജബ്ബാർ റോഡിനും ഇടയിലുള്ള ഭാഗമാണ് താത്കാലികമായി അടച്ചിടുന്നത്. വ്യാഴാഴ്ച പുലർച്ചെ മൂന്നു മണി മുതൽ വെള്ളിയാഴ്ച രാവിലെ 11 മണിവരെയാണ് അടച്ചിടുന്നത്. ഈ ഭാഗത്തെ നടപ്പാലം നീക്കം ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ താത്കാലിക യാത്ര നിയന്ത്രണം ഏർപ്പെടുത്തിയത്.

വടക്ക് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഖുറൈശ് റോഡിലേക്കുള്ള സർവീസ് റോഡ് വഴിയും തെക്ക് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഉമർ അബ്ദുൽ ജബ്ബാർ റോഡിലേക്കുള്ള സർവീസ് റോഡ് വഴിയും തിരിഞ്ഞുപോകണമെന്ന് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. ട്രാഫിക് വിഭാഗവുമായി സഹകരിച്ചാണ് റോഡ് അടച്ചിടുന്നതെന്ന് നഗരസഭ വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!