ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം; സൗദിയിൽ ജിദ്ദാ ടവറിന്റെ നിർമാണം ആരംഭിച്ചു

jeddah tower

ജിദ്ദ: സൗദിയിൽ ജിദ്ദാ ടവറിന്റെ നിർമാണം ആരംഭിച്ചു. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന റെക്കോഡ് നേടാനാണ് നിർമ്മാണം ആരംഭിച്ചത്. 157 നിലകളുള്ള കെട്ടിടത്തിന് ഒരു കിലോമീറ്ററായിരിക്കും ഉയരം. പാതിയോളം നിർമാണം മാത്രം നടന്ന ജിദ്ദ ടവറിൽ വെച്ച് വലീദ് ഇബ്നു തലാൽ രാജകുമാരനാണ് നിർമാണത്തിന് തുടക്കമിട്ടത്.

ബുർജ് ജിദ്ദ എന്ന ജിദ്ദ ടവറിന്റെ നിർമാണം പൂർത്തിയാക്കുക മൂന്നര വർഷം കൊണ്ടാണ്. പണി പൂർത്തിയാവുന്നതോടെ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമെന്ന് റെക്കോഡ് ഇതിനായിരിക്കും. ഏഴു വർഷത്തിനു ശേഷം ബിൻലാദൻ ഗ്രൂപ്പിന് ലഭിക്കുന്ന ഏറ്റവും വലിയ കരാറാണിത്. 720 കോടി റിയാലാണ് ബിൻലാദൻ കമ്പനിക്ക് നിർമാണത്തിന് ലഭിക്കുക.

നിലവിൽ ജിദ്ദ ടവറിന്റെ 67 നിലകൾ പൂർത്തിയായിട്ടുണ്ട്. വിവിധ കാരണങ്ങളാൽ നേരത്തെ നിർമ്മാണം നിർത്തിവെച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!