മക്ക – വിശുദ്ധ കഅ്ബാലയം കഴുകല്‍ ചടങ്ങ് ഇന്ന് രാവിലെ നടക്കും. സൗദി ഭരണാധികാരി സല്മാന് രാജാവിനെ പ്രതിനിധീകരിച്ച് മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ ബദ്ര് ബിന്‍ സുല്‍ത്താന്‍ രാജകുമാരന് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും വിശിഷ്ടാതിഥികളും ചടങ്ങില്‍ പങ്കെടുക്കും.
പ്രഭാത നമസ്കാരം പൂര്‍ത്തിയാകുന്നതോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. കഴുകല്‍ ചടങ്ങ് പൂര്‍ത്തിയായ ശേഷം ഏറ്റവും വില കൂടിയ ഊദ് എണ്ണയും റോസ് ഓയിലും മറ്റും ഉപയോഗിച്ച് കഅ്ബാലയത്തില്‍ സുഗന്ധം പൂശും. കഅ്ബ കഴുകല്‍ ചടങ്ങ് നടത്തുന്നത് എല്ലാ വര്‍ഷവും മുഹറം 15 നാണ്.