നജ്‌റാൻ – നജ്‌റാനിൽ കണ്ണൂർ സ്വദേശി നിര്യാതനായി. കണ്ണൂർ കമ്പിൽ സ്വദേശി മുഹമ്മദ് റഫീഖ് (53) ആണ് മരിച്ചത്. അസുഖ ബാധിതനായി നജ്‌റാൻ കിംഗ് ഖാലിദ് ആശുപത്രി തീവ്രപരിചണ വിഭാഗത്തിൽ ചികിൽസയിലായിരുന്നു. പത്തു വർഷത്തിലധികമായി നജ്‌റാനിൽ സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. നടപടിക്രമങ്ങൾക്ക് പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.