തായിഫ് – തായിഫിൽ കണ്ണൂർ സ്വദേശി നിര്യാതനായി. കണ്ണൂർ അലവിൽ സ്വദേശി മനോജ് അരയങ്കണ്ടി (54) ആണ് ഹൃദയാഘാതത്തെ തുടർന്ന് തായിഫ് കിംഗ് ഫൈസൽ ആശുപത്രിയിൽ മരിച്ചത്. തായിഫ് സനയ്യായിൽ വാഹന മെക്കാനിക്ക് ആയിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ ആരംഭിച്ചു.