റിയാദ്- കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ നിര്യാതനായി. കണ്ണൂർ കമ്പിൽ സ്വദേശി നാറാത്ത് പാമ്പുരുത്തി റോഡിലെ വലിയ പുതിയകത്ത് ഷുക്കൂറാണ് (59) മരിച്ചത്. റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയാണ് മരണം സംഭവിച്ചത്. അടുത്ത മാസം നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു. ഭാര്യ: സീനത്ത് (നാറാത്ത്). മക്കൾ: ഷുഹൈബ്, സുഫൈൽ, മുബ്ഷാം. സഹോദരങ്ങൾ: മഹറൂഫ്, സുബൈദ, താഹിറ, പരേതനായ നാസർ. മൃതദേഹം റിയാദിൽ തന്നെ ഖബറടക്കും.