തായിഫ്- തായിഫില്‍ ആലപ്പുഴ കായംകുളം പുതുപ്പള്ളി ശ്രീനിലയത്തില്‍ ശ്രീകുമാര്‍ ശ്രീനിവാസന്(54) നിര്യാതനായി. താമസ സ്തലത്തുവെച്ച് ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ട ശ്രീകുമാറിനെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭാര്യ രാജി വിസിറ്റ് വിസയില്‍ സൗദിയിലുണ്ട്. മക്കള്‍: പരേതനായ സരണ്‍ എസ് കുമാര്‍, സുബിന് എസ് കുമാര്‍.
തായിഫ് കിംഗ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ നടന്നുവരുന്നതായി സുഹൃത്തുക്കൾ അറിയിച്ചു.