റിയാദ്- ശ്വാസനനാളത്തില്‍ കുടുങ്ങിയ കാറിന്റെ താക്കോല്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഖുന്‍ഫുദ ജനറല്‍ ആശുപത്രിയിലാണ് 49 കാരന്റെ ശ്വസനനാളത്തില്‍ കുടുങ്ങിയ താക്കോല്‍ എന്‍ഡോസ്‌കോപ് വഴി പുറത്തെടുത്തത്.
ശ്വാസ തടസ്സത്തെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ എത്തിയ രോഗിയുടെ ശ്വസനനാളത്തിലെ താക്കോല്‍ എക്‌സ്‌റേ പരിശോധനയിലൂടെയാണ് കണ്ടെത്തിയത്. താക്കോല്‍ ഉപയോഗിച്ച് കളിക്കുന്നതിനിടെ അത് ഉള്ളിൽ പോയതായി രോഗി ഡോക്ടര്‍മാരോട് സമ്മതിച്ചു. ഇത് ഭാഗിക ശ്വാസതടസ്സത്തിന് കാരണമായി. തുടര്‍ന്നാണ് ആശുപത്രിയിലെത്തിയത്. ഹൃദ്രോഗ വിഭാത്തിലേക്ക് മാറ്റി 15 മിനുട്ട് നീണ്ട ശസ്ത്രക്രിയയിലൂടെയാണ് താക്കോൽ പുറത്തെടുത്തത്. രോഗി ആരോഗ്യം വീണ്ടെടുക്കുന്നത് വരെ ആശുപത്രിയില്‍ തുടരുമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.