റിയാദ്: ഖമീസ് മുശൈത്തിലെ പ്രിൻസ് സുൽത്താൻ റോഡിന് കുറുകെയുള്ള നടപ്പാലം തകർന്നു വീണു. ആളപായമില്ല. വലിയ മണ്ണുമാന്തിയന്ത്രം കയറ്റിവന്ന ലോറിയിടിച്ചാണ് പാലം തകർന്നതെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. ഇന്ന് രാവിലെയാണ് സംഭവം.
പാലം തകർന്നുവീണതോടെ ഇതുവഴിയുള്ള ഗാതഗതം ഏറെ നേരം തടസ്സപ്പെട്ടു. അഞ്ചര മീറ്റർ ഉയരത്തിലാണ് പാലം സ്ഥിതി ചെയ്യുന്നത്. അതിലധികം ഉയരമുള്ള ലോഡുമായാണ് ലോറിയെത്തിയത്. യന്ത്രത്തിന്റെ ഒരു ഭാഗം പാലത്തിലിടിക്കുകയായിരുന്നു. ഉടൻ തന്നെ പാലത്തിന്റെ വലത് ഭാഗം നിലം പൊത്തി. അവശിഷ്ടങ്ങൾ നീക്കം ചെയ്ത ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു.