ഹാജിമാർക്ക് ഏറ്റവും മികച്ച സേവനങ്ങൾ നൽകണമെന്ന് സൽമാൻ രാജാവിന്റെ നിർദ്ദേശം

king salman

ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ഹജ്ജിനായി പുണ്യ ഭൂമിയിലെത്തുന്ന തീർത്ഥാടകർക്ക് എല്ലാവിധ സേവനങ്ങളും മികച്ച നിലയിൽ നൽകണമെന്ന് സൽമാൻ രാജാവ് കഴിഞ്ഞ ദിവസം ജിദ്ദയിൽ നിർദ്ദേശിച്ചു. ജിദ്ദയിൽ, രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലായാണ് ഹജ്ജ് സേവനങ്ങളിൽ ഏർപ്പെടുന്ന വകുപ്പുകളോട് നിർദ്ദേശിച്ചത് .

ഹജ്ജിനായി സൗദിയിലെത്തിയ വിവിധ രാജ്യക്കാരെ സൽമാൻ രാജാവ് സ്വാഗതം ചെയ്തു. സൗദിയുടെ വിവിധ തുറമുഖങ്ങളിലും മക്ക , മദീന , മറ്റു സ്ഥലങ്ങളിലും തീർത്ഥാടകർക്ക് ഏറ്റവും മികച്ച നടപടിക്രമങ്ങളും ഉയർന്ന നിലവാരമുള്ള സേവനങ്ങളും നൽകുന്നത് ബന്ധപ്പെട്ട എല്ലാ വകുപ്പുകളും തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മസ്ജിദുൽ ഹറമും മസ്ജിദുന്നബവിയും സന്ദർശിക്കുന്നവർക്ക് സേവനം നൽകുന്നതും അവരെ സഹായിക്കുന്നതും സുഖസൗകര്യങ്ങൾ ഉറപ്പാക്കുന്നതും രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മുൻഗണനകളിലൊന്നാണ്. അതിനു പ്രാധാന്യമാണ് ഭരണകൂടം നൽകിവരുന്നത്. ആ ദൗത്യം പൂർണമായും നിർവഹിക്കാൻ ഏവർക്കും കഴിവും, ആരോഗ്യവും ദൈവം നൽകട്ടെ എന്നും സൽമാൻ രാജാവ്ആശംസിച്ചു . സൗദിയും മറ്റു രാജ്യങ്ങളും തമ്മിൽ കഴിഞ്ഞ ദിവസം നടത്തിയ ടെലിഫോൺ സന്ദേശങ്ങളും ചർച്ചകളും മന്ത്രിസഭ അവലോകനം ചെയ്തു. പ്രാദേശിക അന്തർദേശീയ രംഗത്തെ പുതിയ സംഭവവികാസങ്ങളും ചർച്ചയിൽ ഉൾപ്പെട്ടിരുന്നു.

ഫലസ്തീൻ രാഷ്ട്രത്തിന് യു. എന്നിൽ പൂർണ അംഗത്വം നൽകുന്നതിനെ പിന്തുണക്കുന്ന പ്രമേയം വൻ ഭൂരിപക്ഷത്തോടെ അംഗീകരിച്ചതിനെ മന്ത്രിസഭ സ്വാഗതം ചെയ്തു. ഫലസ്തീൻ രാഷ്ട്രത്തിനെതിരെ ഇസ്രായേൽ സൈനിക മുന്നേറ്റവും നിരായുധരായ സാധാരണ ജനങ്ങളെ മാനുഷിക, ദുരിതാശ്വാസ സംഘടനകളിലെ ജോലിക്കാർക്കുമെതിരെയും നടത്തുന്ന ലംഘനങ്ങളും തടയേണ്ടതിന്റെ പ്രാധാന്യവും മാതൃസഭ ഊന്നിപ്പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!