ജിദ്ദ – സൗദി സുൽത്താൻ സൽമാൻ രാജാവ് ബുധനാഴ്ച റിയാദിൽ നിന്ന് ജിദ്ദയിലെത്തി.
ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ സൽമാൻ രാജാവിനെ മക്ക റീജിയൺ ഡെപ്യൂട്ടി ഗവർണർ ബദർ ബിൻ സുൽത്താൻ രാജകുമാരൻ സ്വീകരിച്ചു.
പ്രിന്‍സ് ഖാലിദ് ബിന്‍ ഫഹദ് ബിന്‍ ഖാലിദ്, പ്രിന്‍സ് മന്‍സൂര്‍ ബിന്‍ സൗദ് ബിന്‍ അബ്ദുല്‍ അസീസ്, പ്രിന്‍സ് ഖാലിദ് ബിന്‍ സാദ് ബിന്‍ ഫഹദ്, പ്രിന്‍സ് സത്താം എന്നിവര്‍ക്കൊപ്പമാണ് രാജാവ് ജിദ്ദയിലെത്തിയത്. സൽമാൻ രാജാവിനൊപ്പം റോയൽ കോർട്ടിലെ മുതിർന്ന ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. വിശുദ്ധ റമദാന് ദിനങ്ങള്‍ രാജാവ് മസ്ജിദുല്‍ ഹറാമില്‍ ചെലവഴിക്കും.