നിയോം – സൗദി ഭരണാധികാരി സൽമാൻ രാജാവ് വെള്ളിയാഴ്ച ജിദ്ദയിൽ നിന്ന് നിയോമിലെത്തി. അൽബാഹ ഗവർണർ ഡോ. ഹുസാം ബിൻ സൗദ് രാജകുമാരൻ, രാജാവിന്റെ ഉപദേഷ്ടാവ് ഡോ. അബ്ദുൽ അസീസ് ബിൻ സത്താം രാജകുമാരൻ, നാഷണൽ ഗാർഡ് മേധാവി ജനറൽ സുഹൈൽ അൽമുതൈരി, റോയൽ പ്രോട്ടോകോൾ വിഭാഗം മേധാവി ഖാലിദ് അൽഅബാദ് എന്നിവരും രാജാവിനൊപ്പം നിയോം സിറ്റിയിലെത്തി.
റോയൽ കോർട്ടിലെ നിരവധി മുതിർന്ന ഉദ്യോഗസ്ഥരും സൽമാൻ രാജാവിനൊപ്പമുണ്ട്.