ജിദ്ദ – സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ആതിഥേയത്വത്തിൽ ലോക രാജ്യങ്ങളിൽ നിന്നുള്ള 1000 പേർക്ക് ഈ വർഷം ഉംറ കർമം നിർവഹിക്കാൻ അവസരം. ഇസ്‌ലാമികകാര്യ മന്ത്രാലയം നടപ്പാക്കുന്ന കിംഗ് സൽമാൻ ഹജ്, ഉംറ പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ വർഷം ഇത്രയും പേർക്ക് രാജാവിന്റെ ആതിഥേയത്വത്തിൽ ഉംറ കർമം നിർവഹിക്കാൻ അവസരമൊരുക്കുന്നത്.
പ്രമുഖ പണ്ഡിതരും മതനേതാക്കളും യൂനിവേഴ്‌സിറ്റി പ്രൊഫസർമാരും ഇസ്‌ലാമിക ലോകത്ത് സ്വാധീനമുള്ള വിശിഷ്ട വ്യക്തികളും അടക്കമുള്ളവർക്കാണ് രാജാവിന്റെ അതിഥികളായി ഉംറ കർമം നിർവഹിക്കാൻ അവസരം ഒരുക്കുകയെന്ന് ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് പറഞ്ഞു.