റിയാദ്- റിയാദിൽ കൊല്ലം സ്വദേശി നിര്യാതനായി. കൊല്ലം കരുനാഗപ്പള്ളി കഞ്ഞിപ്പുഴ ചങ്ങാംകുളങ്ങര കടയ്ക്കൽ മാർക്കറ്റ് കിഴക്കട്ടിൽ പുത്തൻതാഴത്ത് സ്വദേശി സൈനുദ്ദീൻ കുഞ്ഞു(53) ആണ് മരിച്ചത്.
ഭാര്യ: ജസീറ. മക്കൾ: സൻഫി ഫാത്തിമ, സൽമി ഫാത്തിമ.
സ്‌പോൺസറുടെ വീട്ടിൽ ഡ്രൈവർ ആയിരുന്ന ഇദ്ദേഹം നാല് വർഷമായി നാട്ടിൽ നിന്നും എത്തിയിട്ട്. അടുത്തിടെ നാട്ടിൽ പോകാൻ തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെ ആയിരുന്നു ആശുപത്രിയിൽ വെച്ച് മരണം സംഭവിച്ചത്. തുടർ നടപടികൾ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.