മദീന: മദീനയിൽ കൊല്ലം സ്വദേശി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി ഓച്ചിറ ക്ലാപ്പന സ്വദേശി മതിലകത്ത് കബീറിന്റെ മകൾ ഷഹ്ന (32) ആണ് മരിച്ചത്. ഭർത്താവും റിയാദിൽ ഫയർ ആൻഡ് സേഫ്റ്റി എൻജിനീയറുമായ ഷമീറിനൊപ്പം 6 ദിവസം മുൻപ് മദീനയിൽ എത്തിയതായിരുന്നു. പ്രമേഹം മൂർഛിച്ചതിനെ തുടർന്ന് ഉഹൂദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കബറടക്കം മദീനയിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.