റിയാദ് – റിയാദിൽ കൊല്ലം സ്വദേശി നിര്യാതനായി. കൊല്ലം പരവൂർ പോളച്ചിറ സ്വദേശി ശ്രീ ശ്രാദ്ധം വീട്ടിൽ ശ്രീകുമാർ (56) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം വീട്ടിൽ വെച്ചു നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്നു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അൽ ഗരാവി ഗ്രൂപ്പിൽ 20 വർഷമായി ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.
ഭാര്യ കുമാരി റിയാദിലെ അൽ ഫലാഹ് ഹോസ്പിറ്റലിലെ നഴ്സാണ് . ഏക മകൾ ശ്രദ്ധ വിദേശത്തു ഒന്നാം വർഷ എം ബി ബി എസ് വിദ്യാർത്ഥിനിയാണ്. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.