ബുറൈദ- സൗദിയില്‍ കൊല്ലം കുളത്തുപ്പുഴ സ്വദേശി സഫീര്‍ അലിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്ന് അധികൃതർ അറിയിച്ചു. മൂന്നു മാസം മുമ്പ് വരെ നിക്കോയില്‍ കമ്പനിയില്‍ സെയില്‍സ് മാനായിരുന്ന സഫീര്‍ അലി അടുത്തിടെ സുഹൃത്തുമായിചേര്‍ന്ന് വാച്ച് ബിസ്‌നസ് തുടങ്ങിയിരുന്നു. മൃതദേഹവുമായി ബന്ധപ്പെട്ട തുടർ നടപടികൾ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.