റിയാദ് – സൗദി അറേബ്യയിലെ ലൈലാ അഫ് ലാജിൽ കൊല്ലം കരുനാഗപ്പള്ളി കട്ടിൽകടവ് അടിനാട് കൊച്ചുതറയിൽ റഹീം (75) ഹൃദയാഘാതം മൂലം നിര്യാതനായി. ഭാര്യ : പരേതയായ ഫാത്തിമത്.
നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മയ്യിത്ത് ലൈല അഫ് ലാജിൽ കബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. റഹീം മകളുടെ അടുത്തു വിസിറ്റിങ് വിസയിലാണ് എത്തിയത്. അസുഖത്തെ തുടർന്ന് ദിവസങ്ങളായി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു