റിയാദ്- റിയാദിൽ കൊല്ലം സ്വദേശി നിര്യാതനായി. ഇദ്ദേഹം ഒരാഴ്ചയായി സുലൈമാന്‍ അല്‍ഹബീബ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൊല്ലം തൃക്കോവില്‍വട്ടം ഡീസന്റ് ജംഗ്ഷനിലെ രാജി ഭവനിലെ വിക്രമന് പിള്ളൈ ചെല്ലപ്പന് (53) ആണ് നിര്യാതനായത്. കുഴഞ്ഞു വീണതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. പിന്നീട് മഷ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. പ്ലംബര്‍ ആയി ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് സുഹൃത്തുക്കൾ അറിയിച്ചു.
