യാംബു: സൗദി അറേബ്യയിലെ യാംബുവില്‍ കോഴിക്കോട് സ്വദേശി നിര്യാതനായി. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി വെണ്ണീര്‍വയല്‍ അബ്ദുന്നാസര്‍ (58) ആണ് മരിച്ചത്. ജോലിക്കായി സഹപ്രവര്‍ത്തകരോടൊപ്പം യാത്ര ചെയ്യുന്നതിനിടെ ബസില്‍വെച്ച് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു.
ജോലി സ്ഥലമെത്തിയപ്പോള്‍ കൂടെയുള്ളവരെല്ലാം ബസില്‍ നിന്നിറങ്ങി. അബ്ദുന്നാസറിനെ കാണാതായതോടെ ബസില്‍ കയറി തിരഞ്ഞപ്പോള്‍ സീറ്റില്‍ മരിച്ചുകിടക്കുന്നതാണ് കണ്ടത്. യാംബു അല്‍ ഹംറാനി ഫക്‌സ് കമ്പനിയില്‍ ജീവനക്കാരനായിരുന്നു മൃതദേഹം റോയല്‍ കമ്മീഷന്‍ ആശുപത്രി മോര്‍ച്ചറിയിലാണ്. നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.