ദമാം- ദമാമിൽ കോഴിക്കോട് സ്വദേശി നിര്യാതനായി. കോഴിക്കോട് ചെറുവീട് ഫൈസൽ ആണ് മരിച്ചത്. 54 വയസായിരുന്നു. സി ടി മാമുക്കോയ- സി വി അയിശബി ദമ്പതികളുടെ മകനാണ്. ഭാര്യ: പടിഞ്ഞാറെ പള്ളിവീട് ശഫ്നാസ്. മക്കൾ: ലിയാന, സഹൽ,മിശാൽ, സുഹാന. സഹോദരങ്ങൾ: മുഹമ്മദ് ആരിഫ്, മഹരൂഫ്,ഫിറോസ്, നൗഫൽ സഹോദരിമാർ: സലീന, മുഫീദ.