ദമ്മാം: ദമ്മാമിൽ കോഴിക്കോട് സ്വദേശി നിര്യാതനായി. കോഴിക്കോട് പുല്ലാളൂർ സ്വദേശി ഉസ്മാൻ ചൊവ്വഞ്ചേരിയാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയോടെ ശ്വാസ തടസ്സം നേരിട്ട ഇദ്ദേഹത്തെ അൽഖോബാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രിയോടെ മരിച്ചതായി ബന്ധുക്കൾ അറിയിച്ചു.
മൂന്നര പതിറ്റാണ്ടിലേറെയായി സൗദിയിൽ പ്രവാസ ജീവിതം നയിക്കുകയാണ് ഉസ്മാൻ. അൽഖോബാറിലെ കബയാൻ അലി സൂപ്പർമാർക്കറ്റ് ഉടമയാണ് ഉസ്മാൻ.