ദമാം-കോഴിക്കോട് സ്വദേശി ദമാമിൽ നിര്യാതനായി. കോഴിക്കോട് തച്ചംപൊയിൽ വാടിക്കൽ അബ്ദുൽ റഷീദ് (41) ആണ് നിര്യാതനായത്. 12 ദിവസം മുൻപാണ് ഹൗസ് ഡ്രൈവറായി പുതിയ വിസയിൽ ദമ്മാമിലെത്തിയത്. മൂന്നു ദിവസത്തിലധികമായി ഇദ്ദേഹത്തെ കുറിച്ച് ഒരു വിവരവും ലഭിക്കാത്തതിനെ തുടർന്ന് ഭാര്യ സ്പോൺസറെ ബന്ധപ്പെടുകയും തുടർന്ന് റൂമിൽ പരിശോധിച്ചപ്പോൾ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്.
ഭാര്യ സഈദ. മക്കൾ: ഹാദിൽ മുബാറക് (ദുബൈ മദീന സൂപ്പർ മാർക്കറ്റ് ) ഷാമിൽ മുബാറക്, സിയാജബിൻ. മയ്യിത്ത് ദമാമിൽ മറവ് ചെയ്യുന്നതിനു വേണ്ടിയുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.