കള്ളപ്പണം വെളുപ്പിക്കലിന് തടയിടൽ; ധാരണാപത്രത്തിൽ ഒപ്പുവെച്ച് സൗദിയും കുവൈത്തും

saudi arabia

റിയാദ്: കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം തുടങ്ങിയവക്കെതിരെയുള്ള പോരാട്ടത്തിൽ ഒരുമിച്ച് പ്രവർത്തിക്കാൻ സൗദിയും കുവൈത്തും. ഇത് സംബന്ധിച്ച ധാരണ പത്രത്തിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. സൗദി അറേബ്യയുടെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഫിനാൻഷ്യൽ ഇൻവെസ്റ്റിഗേഷനും കുവൈത്ത് ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റുമാണ് ധാരണ പത്രത്തിൽ ഒപ്പിട്ടത്. ഇരു രാജ്യങ്ങളും തമ്മിലുള്ള രഹസ്യാന്വേഷണ വിവരങ്ങൾ പങ്കിടാനും പ്രവർത്തനങ്ങളുടെ ഏകോപനം വർദ്ധിപ്പിക്കാനും ആണ് ധാരണപത്രം ലക്ഷ്യമിടുന്നത്.

മേഖലയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിന് രാജ്യാന്തരമാനദണ്ഡങ്ങളുമായി പൊരുത്തപ്പെടും വിധം നിയമം ശക്തമാക്കാനും അധികൃതർ തീരുമാനിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!