റിയാദ്: സൗദി അറേബ്യയിലെ ഭൂമിയുടെ ശരാശരി വിലയിൽ വൻ വർദ്ധനവ്. റിയൽ എസ്റ്റേറ്റ് ഡാറ്റാ മാനേജ്മെന്റ് ആണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഭൂമി വിലയിൽ 88% ത്തിന്റെ വർദ്ധനവ് ഉണ്ടായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ റിയാദിൽ ഭൂമി വിലയിൽ ഇടിവ് രേഖപ്പെടുത്തി.
ഒരു ചതുരശ്ര മീറ്ററിന് നിലവിലെ ശരാശരി വില 190 റിയാൽ ആണെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. മുൻ ആഴ്ച ഇത് 101 റിയാൽ ആയിരുന്നു. രാജ്യത്തുടനീളം റിയൽ എസ്റ്റേറ്റ് ഇടപാടുകളിലും വർദ്ധനവ് ഉണ്ടായി. 590 കോടി റിയാൽ മൂല്യമുള്ള 4,938 ഇടപാടുകൾ നടന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
റിയാദിലെ ഭൂമി വിലയിൽ 48 ശതമാനത്തിന്റെ കുറവുണ്ടായി. മുൻ ആഴ്ച്ച 4,125 റിയാലായിരുന്ന ശരാശരി വില 2,140 റിയാലായി കുറഞ്ഞു. ജിദ്ദ, മക്ക, ദമ്മാം, തുടങ്ങിയ നഗരങ്ങളിലെല്ലാം ഭൂമി വില വർദ്ധിച്ചു.