ടാറ്റുവിനും ലേസർ ഉപകരണങ്ങൾക്കും വിലക്ക്; സ്ത്രീകളുടെ സൗന്ദര്യ സലൂണുകൾക്കായി പുതിയ നിർദ്ദേശങ്ങൾ

tattoo

ജിദ്ദ: സ്ത്രീകളുടെ സൗന്ദര്യ സലൂണുകൾക്കായി പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സൗദി അറേബ്യ. നഗര, ഗ്രാമ വികസന മന്ത്രാലയമാണ് പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. സൗദിയിൽ ടാറ്റുവിനും ലേസർ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനും വിലക്കേർപ്പെടുത്തൽ ഉൾപ്പെടെയുള്ള നിർദ്ദേശങ്ങളാണ് അധികൃതർ മുന്നോട്ടുവെച്ചിരിക്കുന്നത്. ആരോഗ്യസുരക്ഷയും ഗുണമേന്മയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നിർദ്ദേശങ്ങളെന്ന് അധികൃതർ അറിയിച്ചു.

യുവി റേസ് ഉപയോഗിക്കുന്ന ടാൻ മെഷീനുകൾക്കും നിരോധനമേർപ്പെടുത്തി. അനധികൃത മരുന്നുകളുടെ അംശങ്ങൾ ഉള്ള ഉൽപ്പന്നങ്ങളുടെ ഉപയോഗത്തിനും വിലക്കുണ്ട്. വനിതാ സലൂണുകളിൽ പുരുഷന്മാർക്ക് സേവനങ്ങൾ പാടില്ല. പുരുഷൻമാർക്ക് ഇവിടേക്ക് പ്രവേശനവും നിരോധിച്ചിരിക്കുകയാണ്.

നിർദേശങ്ങലുള്ള ബോർഡ് സലൂണിന്റെ മുന്നിൽ സ്ഥാപിക്കണം. ഇതിന് പുറമെ സാനിറ്റൈസേഷൻ ഉപകരണങ്ങളുടെ ഉപയോഗവും ശുചിത്വ നിയന്ത്രണങ്ങളും ഉറപ്പുവരുത്തണം. വർക്ക് ചെയുന്ന സ്റ്റാഫുകൾക്ക് പ്രത്യേക യുണിഫോം, ആരോഗ്യ സർട്ടിഫിക്കറ്റുകൾ എന്നിവ നിർബന്ധമാണ്. ജോലിക്കാർ വ്യക്തിഗത ശുചിത്വം കൃത്യമായി പാലിച്ചിരിക്കണം. ആരോഗ്യസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ജോലി നിർവഹിക്കുന്നത് ഒഴിവാക്കണമെന്നും പുതിയ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!