റിയാദ്: ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണത്തിൽ പങ്കെടുത്ത് സൗദി അറേബ്യയിലെ പ്രതിനിധി സംഘം. വിദേശകാര്യ, കാലാവസ്ഥാ കാര്യ സഹമന്ത്രി അദേൽ ബിൻ അഹമ്മദ് അൽ ജുബൈറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ചടങ്ങിൽ പങ്കെടുത്തത്. വത്തിക്കാനിലെ സെന്റ്.പീറ്റേഴ്‌സ് സ്‌ക്വയറിലാണ് സ്ഥാനാരോഹരണ ചടങ്ങ് നടന്നത്. മികച്ച സ്വീകരണമാണ് വത്തിക്കാനിലെത്തിയ സൗദി മന്ത്രിതല പ്രതിനിധി സംഘത്തിന് ലഭിച്ചത്.
ഇറ്റലിയിലെ സൗദി അറേബ്യയുടെ സ്ഥാനപതി ഫൈസൽ ബിൻ സത്താം ബിൻ അബ്ദുൽ അസീസ് രാജകുമാരനും സൗദി സംഘത്തിനൊപ്പം പങ്കെടുത്തു.