മക്ക: മക്കയിൽ തീർഥാടനത്തിനിടെ കൂടെയുള്ളവരെ കാണാതായാൽ പരിഭ്രമിക്കേണ്ടതില്ലെന്നും കിംഗ് ഫഹദ് ഗേറ്റിന് അടുത്തുള്ള ലൂസേഴ്‌സ് ഗൈഡൻസ് സെന്ററിലേക്ക് പോകണമെന്നും ഹജ്, ഉംറ മന്ത്രാലയത്തിലെ ബോധവൽക്കരണ കേന്ദ്രം അറിയിച്ചു.
തീർഥാടകർക്ക് ആശ്വാസം പകരുന്ന വിധത്തിലുള്ള വീഡിയോ സന്ദേശമാണ് മന്ത്രാലയം പ്രസിദ്ധീകരിച്ചത്. ഇത് എക്‌സ് പ്ലാറ്റ് ഫോമിൽ അവർ പങ്കുവെച്ചു. വിശുദ്ധ മസ്ജിദ് സന്ദർശനത്തിനിടെ ആരെയെങ്കിലും കാണാതായാൽ നിങ്ങൾ വിഷമിക്കേണ്ടതില്ല. കിംഗ് ഫഹദ് ഗേറ്റിന് അടുത്തുള്ള ലോസ്റ്റ് ആൻഡ് ലോസ്റ്റ് ഗൈഡൻസ് സെന്ററിലേക്ക് പോകുക. ഇത്തരത്തിൽ ഒറ്റപ്പെട്ടുപോകുന്ന തീർഥാടകരെ സുരക്ഷിതമായി ഈ കേന്ദ്രത്തിലാണ് എത്തിക്കുക.