ലോകോത്തര ഉൽപന്നങ്ങൾ ഒരു കുടക്കീഴിൽ അണിനിരത്തി, സുഗമമായ ഷോപിങ് അനുഭവം സമ്മാനിച്ച് ലുലു എക്സ്പ്രസ് ദമ്മാമിലെ അൽ റൗദയിൽ തുറന്നു. ദൈനംദിന ആവശ്യങ്ങൾക്കുള്ള മികച്ച ഉൽപന്നങ്ങൾ മിതമായ നിരക്കിൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് എക്സ്പ്രസ് സ്റ്റോറിലൂടെ ലുലു. സൗദിയിൽ സാന്നിധ്യം കൂടുതൽ വിപുലീകരിക്കുന്നതിൻറെ ഭാഗമായാണ് പുതിയ ലുലു എക്സ്പ്രസ്.
10,000 ചതുരശ്ര മീറ്ററിൽ ഒരുങ്ങിയിരിക്കുന്ന ദമ്മാം ലുലു എക്സ്പ്രസിൻറെ ഉദ്ഘാടനം സൗദിയിലെ പ്രമുഖ നിക്ഷേപ റിയൽ എസ്റ്റേറ്റ് കമ്പനിയായ മായാദിൻ അൽ ഖലീജയുടെ ചെയർമാൻ മുഹമ്മദ് അൽ ഒതൈബി നിർവഹിച്ചു. ലുലു സൗദി ഡയറക്ടർ ഷെമീം മുഹമ്മദ്, ലുലു കിഴക്കൻ പ്രവിശ്യ റീജനൽ ഡയറക്ടർ മോയിസ്, എക്സിക്യൂട്ടിവ് മാനേജർ മുഹമ്മദ് ബുബിഷൈത്, അഡ്മിനിസ്ട്രേഷൻ മാനേജർ സായിദ് അൽസുബൈ തുടങ്ങിയവരും ചടങ്ങിൽ ഭാഗമായി.
ദൈനംദിന ഉൽപന്നങ്ങൾ ഏറ്റവും ഫ്രഷായി ലുലു എക്സ്പ്രസിൽനിന്ന് ഉപഭോക്താക്കൾക്ക് ലഭിക്കും. ബ്രാൻഡഡ് ഉൽപന്നങ്ങൾ ഉൾപ്പടെ മിതമായ നിരക്കിലാണ് ലഭ്യമാക്കുന്നത്.
ഷോപിങ് സുഗമമാക്കാൻ നാല് ചെക്ക് ഔട്ട് കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്.ഏറ്റവും നവീനമായ ഷോപിങ് അനുഭമാണ് ലുലു എക്സ്പ്രസ് നൽകുകയെന്നും മികച്ച ഉൽപന്നങ്ങളുടെ വൈവിധ്യമാർന്ന ശ്രേണിയാണ് ലുലു എക്സ്പ്രസിലുള്ളതെന്നും ലുലു സൗദി ഡയറക്ടർ ഷെമീം മുഹമ്മദ് പറഞ്ഞു.