Search
Close this search box.

സൗദി ലുലു ഹൈപർ മാർക്കറ്റുകളിൽ ആസിയാൻ ഫെസ്റ്റ് ആരംഭിച്ചു

asean fest in lulu

റിയാദ്-സൗദി അറേബ്യയിലെ ലുലു ഹൈപർ മാർക്കറ്റുകളിൽ ആസിയാൻ ഫെസ്റ്റ് ആരംഭിച്ചു. തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ (ആസിയാൻ) വിഭവങ്ങളൊരുക്കിയാണ് ആസിയാൻ ഫെസ്റ്റ് ആഘോഷിക്കുന്നത്.

എട്ട് ആസിയാൻ രാജ്യങ്ങളടക്കം 15 രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥർ മുറബ്ബയിലെ ലുലു ഹൈപർമാർക്കറ്റിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു. നയതന്ത്ര ഉദ്യോഗസ്ഥരെ സൗദിയിലെ ലുലു ഗ്രൂപ് ഡയറക്ടർ ഷഹീം മുഹമ്മദ് സ്വീകരിച്ചു.

വിയറ്റ്‌നാം അംബാസഡർ ഡാംഗ് സുവാൻ ഡങ്, ബ്രൂണെ അംബാസഡർ ഡാറ്റോ യൂസഫ് ബിൻ ഇസ്മായിൽ, ഇന്തോനേഷ്യൻ അംബാസഡർ അബ്ദുൽ അസീസ് അഹമ്മദ്, മലേഷ്യൻ അംബാസഡർ ദാതുക് വാൻ സൈദി, മ്യാൻമർ അംബാസഡർ ടിൻ യു, ഫിലിപ്പൈൻസ് ചാർജ് ഡി അഫയേഴസ് റോമൽ മൊമാറ്റോ, സിംഗപ്പൂർ അംബാസഡർ പ്രേംജിത്ത്, മ്യാന്മാർ, തായ്‌ലന്റ് അംബാസഡർ ഡാം ബൂന്താം, ജിബൂട്ടി അംബാസഡർ സിയാഉദ്ദീൻ സഈദ്, ഉൾപ്പെടെ മറ്റു വിശിഷ്ടാതിഥികൾ ചടങ്ങിൽ പങ്കെടുത്തു.

ആസിയാൻ രാജ്യങ്ങളിലെ 6200 വിഭവങ്ങളാണ് ഈ മാസം 12 വരെ നീണ്ടുനിൽക്കുന്ന ഫെസ്റ്റിവലിന് ഒരുക്കിയിട്ടുള്ളത്. ഇത്തവണയും ആസിയാൻ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഷഹീം മുഹമ്മദ് പറഞ്ഞു. ലുലു ഗ്രൂപ്പിന്റെ ഹൈപർമാർക്കറ്റുകൾ, സോഴ്‌സിംഗ് ഓഫീസുകൾ, ലോജിസ്റ്റിക് സെന്ററുകൾ, സ്‌റ്റോറുകൾ എന്നിവ ആസിയാൻ രാജ്യങ്ങളുടെ വിവിധ ഭാഗങ്ങളിലുണ്ടെന്നും ഭക്ഷ്യ ഭക്ഷ്യേതര വസ്തുക്കളുടെ വിതരണക്കാരുടെ വിപുലമായ ശൃംഖല അവിടങ്ങളിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!