ഒരു ജീവനക്കാരന് സ്ഥാപന ഉടമയിൽ നിന്ന് ലഭിക്കുന്ന ഏറ്റവും മികച്ച അംഗീകാരങ്ങളിൽ ഒന്നെന്ന് ഈ അംഗീകാരത്തെ വിശേഷിപ്പിക്കാം. ഒരു വ്യക്തിയുടെ കരിയറിന്റെ വിജയത്തിൽ ഒരു സ്ഥാപനത്തിന് എത്രമേൽ പങ്കാളിയാകാൻ ആകുമെന്ന് എം എ യൂസഫ് അലിയുടെ വാക്കുകളിലുണ്ടായിരുന്നു.
ലുലുവിലെ ജോലിക്കിടയിലും ബാച്ചിലേഴ്‌സ് ഇൻ ബിസിനസ്സ് അഡ്മിനിസ്ട്രേഷൻ പൂർത്തിയാക്കിയ സൗദി സ്വദേശിയായ സൈദ് ബത്തൽ അൽ സുബയിയെ ആണ് എം എ യൂസഫ് അലി ആദരിച്ചത്. 17 വർഷമായി ലുലുവിലെ ജീവനക്കാരനാണ് സൈദ് ബത്തൽ. സെക്യൂരിറ്റി സൂപ്പർവൈസറായി ജോലി തുടങ്ങി അസിസ്റ്റന്റ് മാനേജർ പദവിയിലിരിക്കെ ആണ് ബിബിഎ പൂർത്തിയാക്കിയത്.
അൽ അഹസ, കിങ് ഫൈസൽ യൂണിവേഴ്സിറ്റിയിൽ നിന്നാണ് ബിബിഎ നേടിയത്. ദമാം ലുലു ഹൈപ്പർമാർക്കെറ്റിന്റെ ഉദ്ഘടന വേളയിൽ സൈദ് ബത്തലിനെ എം എ യുസുഫ് അലി പ്രത്യേകം അഭിനന്ദിച്ചു. ഈ നേട്ടം മാതൃകപരം എന്നും സൗദി സ്വദേശികൾക്ക് ഉൾപ്പടെ പ്രചോദനമെന്നും എം എ യുസുഫ് അലി വ്യക്തമാക്കി.
വർക്കിംഗ് എപ്ലോയീസ്നും മികച്ച വിദ്യാഭാസമെന്ന സൗദി മാനവവിഭവശേഷി മന്ത്രലയത്തിന്റെ പദ്ധതിയുടെ ഭാഗമായാണ് സൈദ് ബത്തലിന്റെ പഠനം.
ജോലിക്കിടയിലും പഠനത്തിന് മികച്ച പിന്തുണയാണ് ലുലു ഗ്രൂപ്പ് നൽകിയതെന്നും ഏറെ നന്ദിയുണ്ടെന്നും സൈദ്ബത്തൽ അറിയിച്ചു.