എം.എ യൂസുഫലി സൗദികൾക്കും മാതൃക: ഖാലിദ് അൽ ഫലിഹ്

m a yusuffali with saudi prince

കൊച്ചി: ഇന്ത്യക്കാർക്ക് സൗദിയിൽ എങ്ങനെ വിജയിക്കാമെന്നതിന്റെ ഉദാഹരണമാണ് എം.എ യൂസഫലിയെന്ന് സൗദി നിക്ഷേപ വകുപ്പ് മന്ത്രി ഖാലിദ് അൽഫലിഹ്. സൗദി കിരീടാവകാശിയും പ്രധാനമന്ത്രി യുമായ മുഹമ്മദ് ബിൻ സൽമാന്റെ ഇന്ത്യാ സന്ദർശനത്തോടനുബന്ധിച്ച് ഡൽഹിയിൽ സംഘടിപ്പിച്ച ഇന്ത്യ സൗദി ബിസിനസ് ഫോറത്തിനിടെ കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്റെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം യുസഫലിയുടെ മാതൃക വ്യക്തമാക്കിയത്.

സൗദികൾക്ക് പോലും യൂസുഫലി ഒരു മാതൃകയാണ്. താൻ സൗദി അരാംകോ ചെയർമാൻ ആയിരുന്നപ്പോൾ അരാംകോയിൽ ലുലു മാർക്കറ്റ് തുറക്കുന്നതിനെപ്പറ്റിയാണ് അദ്ദേഹം സംസാരിച്ചത്. ഇപ്പോൾ അരാംകോ ക്യാംപസിൽ മാത്രം എട്ട് ലുലു മാർക്കറ്റുകളുണ്ട്. സൗദിയിൽ 100 ഹൈപ്പർ മാർക്കറ്റുകളിലേക്കെന്ന ലക്ഷ്യത്തിലേക്കാണ് ലുലു ഗ്രൂപ്പെന്നും സൗദി മന്ത്രി കൂട്ടിച്ചേർത്തു. ഈ അവസരത്തിൽ ലുലു മാതൃകയിൽ വളരാൻ ഇന്ത്യയിലെ കമ്പനികളെ സൗദി മന്ത്രി സ്വാഗതം ചെയ്യുകയും ചെയ്തു. സൗദി കിരീടാവകാശിയ്ക്ക് രാഷ്ട്രപതി ദ്രൗപദി മുർമു ഒരുക്കിയ അത്താഴ വിരുന്നിലും യൂസഫലി പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!