മദീന – മദീനയിലെ ശൂറാൻ ഡിസ്ട്രിക്ടിൽ തീ പടർന്നുപിടിച്ച വീട്ടിൽ കുടുങ്ങിയ ആറു പേരെ സിവിൽ ഡിഫൻസ് രക്ഷപെടുത്തി. അഗ്നിബാധയെ കുറിച്ച് സിവിൽ ഡിഫൻസിൽ വിവരം ലഭിച്ച ഉടൻ തന്നെ സ്ഥലത്ത് എത്തി തീയണച്ച് രക്ഷാപ്രവർത്തനം നടത്തി വീട്ടിൽ കുടുങ്ങിയ കുട്ടികൾ അടക്കമുള്ളവരെ രക്ഷിക്കുകയായിരുന്നു. ആർക്കും പരിക്കേറ്റിട്ടില്ലായെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.