മക്ക ബസ് പദ്ധതിയുടെ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു

makkah bus

മക്ക- വിശുദ്ധ നഗരത്തിന്റെ എല്ലാ പ്രദേശങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ബസ് സർവീസ് മക്ക ബസ് സർവീസ് ആരംഭിച്ചതായി മക്ക റോയൽ കമ്മീഷൻ അറിയിച്ചു. ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് പ്രത്യേക സീറ്റുകൾ ബസുകളിൽ സജ്ജമാക്കിയിട്ടുണ്ട്. ടിക്കറ്റിനു നാലു റിയാൽ എന്ന നിരക്കിലാണ് സർവീസുകൾ ലഭ്യമാകുന്നത്. നവംബർ 1 മുതലാണ് ടിക്കറ്റ് നിരക്ക് പ്രാബല്യത്തിൽ വരുന്നത്.

തീർത്ഥാടകരും അല്ലാത്തവരുമായ യാത്രക്കാരുടെ ആവശ്യങ്ങൾ പരിഗണിച്ച് വ്യത്യസ്ത കാറ്റഗറി ടിക്കറ്റുകളും ഏർപ്പെടുത്തും. വിവിധ ഇലക്ട്രോണിക് ചാനലുകളിലൂടെയും മക്ക ബസ് സർവീസ് ഓൺ ലൈൻ പോർട്ടലിലൂടെയും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ക്യാബിനുകൾ വഴിയും ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ കരസ്ഥമാക്കാൻ സാധിക്കുന്ന തരത്തിൽ ടിക്കറ്റുകൾ ലഭ്യമായിരിക്കും.
പൊതുഗതാഗത മേഖലയിൽ സൗദി വനിതകൾക്കും പുരുഷന്മാർക്കും കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കി സാമ്പത്തിക മേഖലയിൽ ഉയർച്ച കൈവരിക്കുകയും ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുകയുമാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്.

400 ബസുകൾ പങ്കെടുത്ത ഒന്നര വർഷത്തെ പരീക്ഷണ ഓട്ടത്തിൽ 17 ലക്ഷം ട്രിപ്പിലൂടെ 100 മില്യൻ യാത്രക്കാരെ ലക്ഷ്യ സ്ഥാനത്തെത്തിച്ചു. 2022 ഫെബ്രുവരിയിലാണ് പരീക്ഷണ ഓട്ടം തുടങ്ങിയത്. 560 കിലോമീറ്റർ പരിധിയിൽ 12 പാതകളിൽ 438 സ്റ്റേഷനുകളാണ് മക്ക ബസിനുള്ളത്. വിഷൻ 2030 പദ്ധതികളിൽ അല്ലാഹുവിന്റെ അതിഥികളെ സേവിക്കുന്നതിനുളള സംരംഭങ്ങളിലൊന്നാണ് മക്ക ബസ് പദ്ധതി. മക്ക നഗരത്തിലെ ജനത്തിരക്ക് കുറക്കാനും താമസക്കാരുടെയും സന്ദർശകരുടെയും അഭിലാഷങ്ങൾ നിറവേറ്റാനും പദ്ധതി വഴി സാധിച്ചതായി കമ്മീഷൻ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!