മക്ക: റമസാൻ കാലയളവിൽ ഉംറ തീർഥാടകരെ സ്വീകരിക്കുന്നതിന് മക്ക ഗ്രാൻഡ് മസ്ജിദിൽ പ്രത്യേക വാതിലുകൾ തുറന്ന് ഇരുഹറം കാര്യങ്ങളുടെ ജനറൽ അതോറിറ്റി. വിശ്വാസികളുടെ ഒഴുക്ക് വർധിക്കുന്നതിനാൽ ശ്വാസംമുട്ടലും തിക്കും തിരക്കും ഒഴിവാക്കാൻ 210 വാതിലുകളാണ് ഗ്രാൻഡ് മസ്ജിദിലെ സുരക്ഷാ അധികാരികളുമായി ചേർന്ന് പ്രവർത്തിക്കുന്ന ഡോർ അഡ്മിനിസ്ട്രേഷൻ തുറന്നിരിക്കുന്നത്. പ്രത്യേക പരിഗണന ആവശ്യങ്ങളുള്ളവർക്ക് ആവശ്യമായ സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ഗ്രാൻഡ് മോസ്‌കിനുള്ളിൽ പ്രവർത്തിക്കുന്ന സർക്കാർ ഏജൻസികളുമായി സഹകരിച്ചാണ് ഈ ഉദ്യമം നടക്കുന്നത്.
കിങ് അബ്ദുൽ അസീസ് ഗേറ്റ്, കിങ് ഫഹദ് ഗേറ്റ്, ഉംറ ഗേറ്റ്, സലാം ഗേറ്റ്, 88 ഒഴികെയുള്ള താഴത്തെ നിലയിലെ 85-93 വാതിലുകൾ എന്നിവയുൾപ്പെടെ വിവിധ പ്രവേശന കവാടങ്ങൾ ഉംറ തീർഥാടകർക്ക് ഉപയോഗിക്കാൻ അനുവാദമുണ്ടെന്ന് അതോറിറ്റി അറിയിച്ചു. കൂടാതെ, അവർക്ക് അജ്യാദ് സ്റ്റെയർകേസ്, അജ്യാദ് പാലം, ഷുബൈക സ്റ്റെയർകേസ് 65-66, കിംഗ് ഫഹദ് സ്റ്റെയർവേ 91-92, സ്റ്റെയർകേസ് 84, സൈഡ് ക്രോസിംഗുകൾ 78- 80,സ്റ്റെയർകേസ് 74, സാധാരണ പടികൾ 71, 73, 85, 88, കിങ് ഫഹദ് ഗോവണി, വാതിലുകൾ 75-77, 81-83. എന്നിവയും ഉപയോഗിക്കാം.
കിങ് അബ്ദുൽ അസീസ് ഗേറ്റിനൊപ്പം ഷുബൈക സ്റ്റെയർകേസ് അടിയന്തര ആവശ്യങ്ങൾക്കായി നീക്കിവച്ചിരിക്കുന്നു. ഒന്നാം നിലയിൽ, തീർഥാടകർക്ക് കിങ് ഫഹദ് ഗേറ്റ്, ഉംറ ഗേറ്റ്, സുബൈർ ഗേറ്റ്, അജ്യാദ് പാലം, ഷുബൈക പാലം, ഒത് മാൻ പാലം, കിങ് ഫഹദ് ഗേറ്റ് എലിവേറ്ററുകൾ എന്നിവ ഉപയോഗിക്കാം. രണ്ടാം നിലയിൽ, അൽ അർഖാം സ്റ്റെയർവേ എലിവേറ്ററുകൾ, ഉംറ ഗേറ്റ് എലിവേറ്ററുകൾ, അജ്യാദ് സ്റ്റെയർവേ എലിവേറ്ററുകൾ, മർവ സ്റ്റെയർവേ എലിവേറ്ററുകൾ എന്നിവയും ശാരീരിക വൈകല്യമുള്ളവർക്കും ഒപ്പമുള്ള വ്യക്തികൾക്കുള്ളവർക്കും അവിടെയുള്ള മേൽക്കൂര ഉപയോഗിക്കാം. സ്ത്രീകളുടെ പ്രാർത്ഥനാ ഹാളുകളിൽ പ്രവേശിക്കാൻ സ്ത്രീകൾക്ക് പ്രത്യേക വാതിലുകളും പ്രവേശന കവാടങ്ങളും അതോറിറ്റി നൽകിയിട്ടുണ്ട്. കൂടാതെ, അൽസലാം ഗേറ്റ്, കിങ് അബ്ദുല്ല ഗേറ്റ്, മർവ സ്റ്റെയർകേസ് എലിവേറ്ററുകൾ എന്നിങ്ങനെ പ്രത്യേക പരിഗണനവേണ്ട വ്യക്തികൾക്കായുളള പ്രവേശന കവാടങ്ങളുണ്ട്.