മക്ക – ഗ്രാൻഡ് മോസ്‌കിൻ്റെയും പ്രവാചകൻ്റെ പള്ളിയുടെയും കാര്യങ്ങളുടെ പരിപാലനത്തിനുള്ള ജനറൽ അതോറിറ്റി തവാഫിന് (വിശുദ്ധ കഅബയ്ക്ക് ചുറ്റും പ്രദക്ഷിണം) സ്മാർട്ട് ഗോൾഫ് കാർട്ടുകൾ അവതരിപ്പിച്ചു.
അജ്യാദ് എസ്‌കലേറ്ററുകൾ, കിംഗ് അബ്ദുൽ അസീസ് ഗേറ്റ് എലിവേറ്ററുകൾ, ഉംറ ഗേറ്റ് എലിവേറ്ററുകൾ എന്നിവയുടെ പ്രവേശന കവാടങ്ങളിലൂടെ നിയുക്ത തീർഥാടകർക്ക് ഗോൾഫ് കാർട്ട് സൈറ്റിലെത്താമെന്ന് അതോറിറ്റി വ്യക്തമാക്കി. എല്ലാ ദിവസവും വൈകുന്നേരം 4:00 മുതൽ പുലർച്ചെ 4:00 വരെ 12 മണിക്കൂറാണ് ഗോൾഫ് കാർട്ടിൻ്റെ പ്രവർത്തന സമയം.
തവാഫ് ചെയ്യുന്നതിനായി മാത്രമാണ് സേവനം നൽകുന്നതെന്നും ഒരാൾക്ക് മൂല്യവർധിത നികുതി ഉൾപ്പെടെ 25 റിയാൽ ആണ് ഇതിൻ്റെ നിരക്ക് എന്നും അതോറിറ്റി അറിയിച്ചു. തവാഫ് ചെയ്യാൻ 50 ഗോൾഫ് വണ്ടികൾ സജ്ജീകരിച്ചിട്ടുണ്ട്, ഓരോ വണ്ടിയിലും 10 യാത്രക്കാർക്ക് യാത്ര ചെയ്യാവുന്നതാണ്.
ഗ്രാൻഡ് മോസ്‌കിൻ്റെ മേൽക്കൂരയിൽ ലഭ്യമായ വിൽപന പോയിൻ്റുകൾ വഴി ടിക്കറ്റ് വാങ്ങി വണ്ടികൾ ഉപയോഗിക്കാമെന്ന് അതോറിറ്റി അറിയിച്ചു.