Search
Close this search box.

മക്കയിലും മദീനയിലുമെത്തുന്ന വിശ്വാസികൾ മാസ്ക് ധരിക്കണമെന്ന് നിർദ്ദേശം

mask

റിയാദ്: വിശുദ്ധ റമദാനിൽ മക്കയിലും മദീനയിലുമെത്തുന്ന വിശ്വാസികൾ മാസ്ക് ധരിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി. ഹറമുകളിലെത്തുന്ന വിശ്വാസികളുടെ തിരക്ക് വർധിച്ച സാഹചര്യത്തിലാണ് നിർദ്ദേശം. തിരക്ക് നിയന്ത്രിക്കുന്നതിനായി നിരവധി നിയന്ത്രണങ്ങളും ഹറമുകളിൽ നടപ്പിലാക്കി തുടങ്ങി.

വിശുദ്ധ റമദാൻ മാസം ആരംഭിച്ചതോടെ വിശ്വാസികളുടെ വൻ തിരക്കാണ് ഇരു ഹറമുകളിലും അനുഭവപ്പെടുന്നത്. റമദാൻ ആദ്യ ദിനം തൊട്ട് തന്നെ രാജ്യത്തിനകത്ത് നിന്നുള്ള വിശ്വാസികളുടെ ഒഴുക്കും വർധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഹറമുകളിലെത്തുന്ന വിശ്വാസികളോട് മാസ്ക് ധരിക്കാൻ അധികൃതരുടെ നിർദ്ദേശം.

പള്ളിക്കകത്തും മുറ്റങ്ങളിലും നമസ്കരിക്കുന്നവർ മാസ്ക് ധരിക്കുന്നത് പകർച്ചവ്യാധികളിൽ നിന്ന് സംരക്ഷണം നൽകുമെന്ന് പൊതു സുരക്ഷാ വിഭാഗം ഓർമിപ്പിച്ചു. റമദാനിൽ വിശ്വാസികൾക്ക് ആശ്വാസത്തോടെ കർമ്മങ്ങൾ അനുഷ്ടിക്കുന്നതിനായി നിരവധി നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. മക്കയിൽ കഅബയുടെ മുറ്റത്തേക്ക് ഉംറ തീർഥാർകർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!