ജിദ്ദ: കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗത്തിന് മക്ക മേഖല ഡെപ്യൂട്ടി ഗവർണർ സൗദ് ബിൻ മിഷാൽ രാജകുമാരൻ നേതൃത്വം നൽകി.
വിവിധ അധികാരികൾ സമർപ്പിച്ച റമദാൻ ഒരുക്കങ്ങൾക്കുള്ള വിശദമായ പദ്ധതികൾ പരിശോധിക്കുകയായിരുന്നു കമ്മിറ്റിയുടെ പ്രധാന ദൗത്യം. റമദാനിൽ ഉംറ തീർഥാടകരുടെ പ്രതീക്ഷിക്കുന്ന കുതിപ്പ് കൈകാര്യം ചെയ്യാൻ പാസ്‌പോർട്ട്, സിവിൽ ഡിഫൻസ്, ആരോഗ്യകാര്യങ്ങൾ എന്നിവയുടെ ജനറൽ ഡയറക്ടറേറ്റുകളുടെ തയ്യാറെടുപ്പ് ചർച്ചയിലെ പ്രധാന വിഷയങ്ങളിൽ ഉൾപ്പെടുന്നു.
സമ്മേളനത്തിൽ അജണ്ടയിലെ നിരവധി വിഷയങ്ങൾ സമഗ്രമായി പരിശോധിച്ചു, തീർത്ഥാടന അനുഭവം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ ശുപാർശകൾ രൂപീകരിക്കുന്നതിനെകുറിച്ചും സമ്മേളനത്തിൽ ചർച്ച ചെയ്തു.