റിയാദ്: റിയാദിലെ ഷിഫയിൽ ഗോഡൗണിനു തീപിടിച്ചു മലപ്പുറം സ്വദേശിയ്ക്ക് ദാരുണാന്ത്യം. മലപ്പുറം നിലമ്പൂർ വഴിക്കടവ് തോട്ടും കടവത്ത് സ്വദേശി അബ്ദുൽ ജിഷാർ (39) ആണ് മരിച്ചത്. ഇന്ന് (ചൊവ്വാഴ്ച്ച) രാവിലെയാണ് അപകടമുണ്ടായത്.
തൊട്ടടുത്ത ഗോഡൗണിലാണ് ആദ്യം തീപടർന്നത്. തുടർന്ന് അത് അബ്ദുൾ ജിഷാർ പണിയെടുത്തിരുന്ന സോഫാസെറ്റ് നിർമ്മാണ ഗോഡൗണിലേക്ക് പടരുകയുമായിരുന്നു. മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഒരാഴ്ച്ച മുൻപാണ് ജിഷാർ അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് തിരിച്ചെത്തിയത്. പിതാവ് അബ്ദുൽ റഹ്മാൻ. മാതാവ് മറിയുമ്മ ഭാര്യ സക്കിറ. നാല് മക്കളുണ്ട്.