ജിദ്ദ- ജിദ്ദയിൽ മലപ്പുറം സ്വദേശി നിര്യാതനായി. ശാരി മക്രോണയിലെ റെന്റ് എ കാർ ഷോറൂമിൽ ജോലി ചെയ്തിരുന്ന മലപ്പുറം വണ്ടൂർ കൂരാടിനടുത്ത മഞ്ഞപ്പെട്ടി സ്വദേശി സഹീർ (51) ആണ് നിര്യാതനായത്. കഴിഞ്ഞ ദിവസം വൈകിട്ട് എട്ടു മണിക്ക് ജാമിയ അന്തലൂസിയ ഹോസ്പിറ്റലിൽ ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് ജിദ്ദയിൽ മറവുചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.