റിയാദ്- റിയാദിൽ മലപ്പുറം സ്വദേശി നിര്യാതനായി. മലപ്പുറം തിരൂർ സൗത്ത് അമര സ്വദേശി കെളപ്പിൽ അബ്ദുൽ ഷുക്കൂർ (69) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. താമസസ്ഥലത്ത് നിന്ന് ദേഹാസ്വാസ്യത്തെ തുടർന്ന് അൽ ഉബൈദ് ആശുപത്രിയിലേക്ക് പോകവേയാണ് മരണം സംഭവിച്ചത്. നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മയ്യിത്ത് റിയാദിൽ കബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.