ജിദ്ദ- മക്കയിൽ മലപ്പുറം സ്വദേശിനി നിര്യാതയായി. മലപ്പുറം കണ്ണത്തുപാറ സ്വദേശിനി പെരുവൻ കുഴിയിൽ കുഞ്ഞായിഷയാണ് (53) ജാമിയ ആശുപത്രിയിൽ വെച്ച് ഹൃദയാഘാതം മൂലം നിര്യാതയായത്.
ഉംറ നിർവ്വഹിച്ചശേഷം മദീനാ സന്ദർശനവും കഴിഞ്ഞു മക്കയിൽ എത്തി പിതാവിനായി ഉംറ നിർവഹിച്ച ശേഷം നാട്ടിലേക്കു മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. മാതൃ സഹോദരിയും മറ്റു കുടുംബാംഗങ്ങളും ജിദ്ദയിലുണ്ട്. മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കി മക്കയിൽ തന്നെ മറവു ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.