ജിദ്ദ- സൗദിയിൽ മലപ്പുറം സ്വദേശി നിര്യാതനായി. ജോലി സ്ഥലത്തുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്. പെരിന്തൽമണ്ണ ആലിപ്പറമ്പ് പഞ്ചായത്തിലെ തൂത തെക്കേപ്പുറം സ്വദേശി നീലയാണിക്കൽ റിയാസ് (34) ആണ് മരിച്ചത്. അൽ ഖുംറയിൽ നിർമാണ കമ്പനിയിൽ ജീവനക്കാരനായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
